മൽസ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം


അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കൻ ബംഗാൾ ഉൾക്കടലിൽ ‘നിവാർ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ കന്യാകുമാരി, തമിഴ്നാട്-പുതുച്ചേരി, തീരങ്ങളിൽ യാതൊരു കാരണവശാലും മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.


പ്രത്യേക ജാഗ്രത നിർദേശം

24 -11-2020 : തെക്ക് – ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 75 കിമീ വരെ വേഗത്തിലുള്ള അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

25 -11-2020 : തെക്ക് – ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 85 കിമീ വരെ വേഗത്തിലുള്ള അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടൽ: തമിഴ്‌നാട്- പുതുച്ചേരി തീരം

24 -11-2020 : തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട്- പുതുച്ചേരി തീരത്തുനിന്നു മാറിയും മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

25 -11-2020 : തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട്- പുതുച്ചേരി തീരത്തുനിന്നു മാറിയും മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

മൽസ്യത്തൊഴിലാളികൾ മേല്പറഞ്ഞ ദിവസങ്ങളിലും പ്രദേശങ്ങളിലും യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പുറപ്പെടുവിച്ച സമയം: 1 PM, 24 -11-2020

IMD-KSDMA


ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

24 -11-2020 രാത്രി 11.30 വരെ കേരള തീരത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെ 1.2 മുതൽ 2.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുക

പുറപ്പെടുവിച്ച സമയം: 2 PM, 24 -11-2020

IMD-KSDMA