തൃശൂർ കോർപ്പറേഷൻ 47-ാം ഡിവിഷനിലെ സ്ഥാനാർത്ഥിയായ അഡ്വ.എം.കെ മുകുന്ദൻ മരണപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പുറപ്പെടുവിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.