കൊല്ലം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി ലൈനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനും ലൈനുകള്‍ പൊട്ടിവീഴാനും സാധ്യതയുണ്ട്. ജീവഹാനി സംഭവിക്കാന്‍ സാധ്യതയുള്ള ഇത്തരം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി 9496010101, 1912, 0471-2555544, 9496061061 എന്നീ നമ്പരുകളിലോ 9496001912 എന്ന വാട്‌സ് ആപ്പ് നമ്പരിരോ അറിയിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസന്നകുമാരി അറിയിച്ചു.
