തളിപ്പറമ്പ് കരിമ്പം ജില്ലാ കൃഷി ഫാമില്‍ പ്രവര്‍ത്തിച്ചുവരുന്ന ടിഷ്യുകള്‍ച്ചര്‍ പ്രൊഡക്ഷന്‍ യൂണിറ്റിലേക്ക് ടിഷ്യൂകള്‍ച്ചര്‍ ടെക്‌നിഷ്യന്‍മാരുടെ ഒഴിവുണ്ട്. വി എച്ച് എസ് സി(അഗ്രികള്‍ച്ചര്‍) ആണ് യോഗ്യത. ടിഷ്യൂകള്‍ച്ചര്‍ യൂണിറ്റില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ ബയോഡാറ്റ, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 19 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം;