എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 24 നാണ് പരീക്ഷ. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് kmatkerala.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഓണ്‍ലൈനായി ജൂണ്‍ ഏഴ് വരെ ഫീസ് അടയ്ക്കാം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547255133.
