കൊല്ലം :ജില്ലയില്‍ വ്യാഴാഴ്ച 332 പേര്‍ കോവിഡ് രോഗമുക്തരായി. 285 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പുനലൂരും പരവൂരും ഗ്രാമപഞ്ചായത്തുകളില്‍ ഉമ്മന്നൂര്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 282 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 49 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-6, മുണ്ടയ്ക്കല്‍-5, അയത്തില്‍, ചാത്തിനാംകുളം എന്നിവിടങ്ങളില്‍ നാലുവീതവും കല്ലുംതാഴം, കാവനാട്, മനയില്‍കുളങ്ങര ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-22, പരവൂര്‍-21, കൊട്ടാരക്കര-7, കരുനാഗപ്പള്ളി-5 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ ഉമ്മന്നൂര്‍-14, ഈസ്റ്റ് കല്ലട-12, പനയം, പന്മന എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും കൊറ്റങ്കര, പെരിനാട്, വിളക്കുടി ഭാഗങ്ങളില്‍ എട്ടുവീതവും അഞ്ചല്‍, കുണ്ടറ, ചവറ, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ ആറുവീതവും തലവൂര്‍, തൃക്കോവില്‍വട്ടം, നെടുമ്പന പ്രദേശങ്ങളില്‍ അഞ്ചുവീതവും ഏരൂര്‍, തൊടിയൂര്‍, പേരയം ഭാഗങ്ങളില്‍ നാലുവീതവും പത്തനാപുരം, പവിത്രേശ്വരം, തേവലക്കര, തെക്കുംഭാഗം, ഇളമ്പള്ളൂര്‍, ഓച്ചിറ, കടയ്ക്കല്‍, കുളത്തൂപ്പുഴ, ക്ലാപ്പന, പൂയപ്പള്ളി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് സ്ഥലങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
ഓച്ചിറ സ്വദേശി യശോധരന്‍(85), പോരുവഴി സ്വദേശിനി ലൈല(34), മൈനാഗപ്പളളി സ്വദേശി രാജു(58), പാരിപ്പള്ളി സ്വദേശിനി പത്മജാക്ഷി(72), മാങ്കോട് സ്വദേശി വിവേക്(26), പുത്തന്‍കുളം സ്വദേശി തങ്കയ്യ(61), മനക്കര സ്വദേശിനി ജയസുധ(39) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.