തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം, പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് 11 മാസം ദൈര്‍ഘ്യമുളള സൗജന്യ പരിശീലന പരിപാടി നടത്തും.   ടൈപ്പ്‌റൈറ്റിംഗ്, ഷോര്‍ട്ട് ഹാന്റ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, കണക്ക്, ജനറല്‍നോളജ് വിഷയങ്ങളിലാണ് പരിശീലനം.  കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 800 രൂപ നിരക്കില്‍ ഫീസ് ലഭിക്കും.   എല്ലാ സൗകര്യങ്ങളോടും, അംഗീകൃതവും, വരുമാന നികുതി സംബന്ധിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും, മൂന്നു വര്‍ഷമോ അതിലധികമോ പ്രവൃത്തി പരിചയവുമുളള സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 30ന് അഞ്ചിന് മുമ്പ് അപേക്ഷ നല്‍കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിലോ 0471 2332113 എന്ന നമ്പരിലോ ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.1408/18