തിരുവനന്തപുരം:58-ാമത് ദേശീയ സിവില്‍ ഡിഫന്‍സ് ദിനത്തോടനുബന്ധിച്ച് അഗ്നി രക്ഷാ സേനയും സിവില്‍ ഡിഫന്‍സും സംയുക്തമായി ഇന്നലെ(ഡിസംബര്‍ 6) അട്ടക്കുളങ്ങരയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തില്‍വച്ച് ഫയര്‍ ഇവാക്വേഷന്‍ ഡ്രില്‍ നടത്തി. പ്രഥമ ശുശ്രൂഷയിലും അടിയന്തര രക്ഷാ സഹായി നിര്‍മാണത്തിലും ഡെമോണ്‍സ്‌ട്രേഷനും ഇതോടൊപ്പം നടന്നു. ശ്വാസനാളത്തില്‍ അന്യവസ്തു കുടുങ്ങി ശ്വാസതടസ്സം നേരിട്ടാല്‍ എങ്ങനെ പ്രഥമ ശുശ്രൂഷ നല്‍കാമെന്നും ബോധരഹിതനായ വ്യക്തിയുടെ ശ്വസനവും ഹൃദയ സ്പന്ദനവും നഷ്ടപ്പെട്ടാല്‍ എങ്ങനെ സി.പി.ആര്‍ നല്‍കാമെന്നും പൊതു ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവുംനല്‍കി.

ദുരന്ത ബാധിത പ്രദേശത്തില്‍ നിന്ന് ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് എങ്ങനെ അടിയന്തര രക്ഷാസഹായികള്‍ ഉണ്ടാക്കുമെന്നും പൊതുജനങ്ങളെ പരിചയപ്പെടുത്തി. തിരുവനന്തപുരം അഗ്‌നി രക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ ഡി. പ്രവീണിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഇവാക്വേഷന്‍ ഡ്രില്ലില്‍ ഇരുപതോളം സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പങ്കെടുത്തു.