കോട്ടയം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമായുള്ള അവസാനഘട്ട പോളിംഗ് പരിശീലനം ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ചുവരെ വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ ഹാജരാകാന്‍ സാധിക്കാത്തവരും പുതിയതായി പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ടവരും ഈ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

പോളിംഗ് ജോലി റദ്ദാക്കി ഉത്തരവ് ലഭിച്ചിട്ടില്ലാത്ത എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും നിര്‍ബന്ധമായും പരിശീലനം നേടിയിരിക്കണം. ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.