നാഷണൽ അർബൻ ലൈവ് ലി ഹുഡ് മിഷന്റെ ഭാഗമായി ജില്ലയിൽ തീർപ്പ് കല്പിക്കാനുള്ള അപേക്ഷകളിൽ ഡിസംബർ 31 നകം അന്തിമ തീരുമാനമെടുക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം. അഡിഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് റെജി പി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരസഭ പരിധിയിൽ കൂടുതൽ അപേക്ഷകരെ കണ്ടെത്തുന്നതിന് കുടുംബശ്രീ സി ഡി എസുമാർ മുൻകൈയെടുക്കണം. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. നഗരസഭ പരിധിയിലെ വഴിയോര കച്ചവടക്കാർക്കും ഇസ്തിരിയിടൽ പോലുള്ള വിവിധ സേവനങ്ങളിൽ ഏർപ്പെടുന്നവർക്കും എൻ യു എൽ എം പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. 10000 രൂപ ഏഴു ശതമാനം പലിശ നിരക്കിൽ ഒരു വർഷം കാലയളവിൽ അടച്ച് തീർക്കാവുന്നതാണ്. കച്ചവടം നടത്തുന്നതിന് നഗരസഭയുടെ നമ്പറിങ്
പെർമിറ്റ് ഉള്ളവർക്കും ഇ ല്ലാത്തവർക്കും വായ്‌പ ലഭിക്കും.