കൊടുങ്ങല്ലൂർ വലിയതമ്പുരാൻ ചിറക്കൽ കോവിലകം രാമവർമ്മരാജയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

പുരോഗമന പ്രസ്ഥാനങ്ങൾക്ക് പൊതുവിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിശേഷിച്ചും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം.

യാഥാസ്ഥിതികമായ സാഹചര്യങ്ങളിലും ഉൽപതിഷ്ണുത്വം മനസ്സിൽ സൂക്ഷിച്ച വ്യക്തിയായിരുന്നു രാമവർമ്മ രാജയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.