തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 20847 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. ത്രിതലപഞ്ചായത്തുകളിലായി 6642 വീതവും മൂന്ന് നഗരസഭകളിലായി 921 എണ്ണവുമാണ് വിതരണം ചെയ്തത്.

3127 പേര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു

ആരോഗ്യവകുപ്പ് അധികൃതരുടെ സര്‍ട്ടിഫൈഡ് പട്ടികയിലുള്ള 4569 പേരില്‍ 3127 പേര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു. സര്‍ട്ടിഫൈഡ് പട്ടികയിലുള്ള 4569 പേരില്‍ 3156 പേര്‍ക്കാണ് സ്‌പെഷ്യല്‍ ബാലറ്റിന് അര്‍ഹത. 880 പേര്‍ക്ക് തപാല്‍ വഴിയും 2247 പേര്‍ക്ക് സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ മുഖേനെയും ആണ് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചത്.

49 സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തി
വോട്ട് രേഖപ്പെടുത്തി

കോവിഡ് നിരീക്ഷണത്തിലുള്ളതും കോവിഡ് പോസറ്റീവ് ആയതുമായ 49 സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇവരില്‍ എട്ട് പേര്‍ കോവിഡ് രോഗികളും 41 പേര്‍ കോവിഡ് നിരീക്ഷണത്തിലുള്ളവരും ആണ്.