കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇന്നലെ(ഡിസംബര്‍ 15) അണുവിമുക്തമാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ മേശകളും ഉദ്യോഗസ്ഥരുടെയും കൗണ്ടിംഗ് ഏജന്‍റുമാരുടെയും ഇരിപ്പിടങ്ങളും ക്രമീകരിക്കുക.

വരണാധികാരികള്‍ക്കു പുറമെ ഉപവരണാധികാരികള്‍,
വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍,സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാര്‍, കൗണ്ടിംഗ് പാസ് ലഭിച്ച ഏജന്‍റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമുള്ളത്.

വോട്ടെണ്ണലിലും ആഹ്ളാദ പ്രകടനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.