സത്യപ്രതിജഞ തിങ്കളാഴ്ച തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍
ഇടുക്കി ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂര്‍ത്തിയാക്കുന്നതിന് സഹകരിച്ച എല്ലാവര്ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന് നന്ദി അറിയിച്ചു. ഉച്ചയ്ക്ക് മൂന്ന് മുപ്പതോടെ ജില്ലയിലെ വോട്ടെണ്ണല്‍ നടപടി പൂര്‍ത്തിയാക്കി ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചവരെ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇടുക്കി ജില്ലയിലാണ് ആദ്യ വിജയ പ്രഖ്യാപനം ഉണ്ടായത്. തുടര്‍ന്ന് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21, രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ഇതേ സമയം സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തും.
മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ സത്യപ്രതിജ്ഞ തദ്ദേശ സ്ഥാപനങ്ങളില്‍ അന്ന് 11.30നും നടത്തും. തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗത്തിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞ അംഗം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കും.
സത്യപ്രതിജ്ഞാ ചടങ്ങുകഴിഞ്ഞാല്‍ ഉടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്്ത അംഗത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരും. പ്രസ്തുത യോഗത്തില്‍ പ്രസിഡന്റ് / ചെയര്‍പേഴ്സണ്‍, വൈസ് പ്രസിഡന്റ് / ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വരണാധികാരികള്‍ നടത്തും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ കമ്മീഷനില്‍ നിന്ന് ഉടന്‍ ഉണ്ടാകുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.