പാലക്കാട്: ചിറ്റൂര് കരിയര് ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില് ഡിഫന്സ് മേഖലയിലെ തൊഴിലവസരങ്ങളെ സംബന്ധിച്ച് ശില്പ്പശാല സംഘടിപ്പിക്കുന്നു. ഡിഫന്സ് മേഖലയില് താത്പര്യമുള്ള ഉദ്യോഗാര്ഥികള്ക്കായി ഡിസംബര് 20 ന് ഉച്ചയ്ക്ക് രണ്ടിന് ഓണ്ലൈനായി നടക്കുന്ന ശില്പ്പശാലയില് പങ്കെടുക്കാന് താത്പര്യമുള്ളവര് ചിറ്റൂര് കരിയര് ഡെവലപ്പ്‌മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ് – 04923 223297
