തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജില്‍ 2020-21 അധ്യയനവര്‍ഷം നിലവില്‍ ഒഴിവുളള ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ അധ്യാപക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദ യോഗ്യതയുളളവര്‍ക്ക് ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഡിസംബര്‍ 21 ന് പോളിടെക്നിക്കില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാം. രാവിലെ 10 മണിക്ക് ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷ, ഉച്ച 12 മണിക്ക് ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പരീക്ഷ. ഫോണ്‍: 0467 2211400.