കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തിങ്കളാഴ്ച രാവിലെ വരണാധികാരികള്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉദുമ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം ഗീത കൃഷ്ണന് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് അംഗങ്ങളായ കമലാക്ഷി (വോര്‍ക്കാടി), നാരായണ നായിക്ക് (പുത്തിഗെ), എം. ഷൈലജ ഭട്ട് (എടനീര്‍), പി.ബി. ഷഫീക്ക് (ദേലമ്പാടി), അഡ്വ. സരിത എസ്.എന്‍. (ബേഡകം), ഷിനോജ് ചാക്കോ (കള്ളാര്‍), ജോമോന്‍ ജോസ് (ചിറ്റാരിക്കല്‍), കെ. ശകുന്തള (കരിന്തളം), എം. മനു (പിലിക്കോട്), സി.ജെ. സജിത് (ചെറുവത്തൂര്‍), ബേബി ബാലകൃഷ്ണന്‍ (മടിക്കൈ), ഫാത്തിമത്ത് ഷംന ബി. എച്ച്. (പെരിയ), ഷാനവാസ് പാദൂര്‍ (ചെങ്കള), ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം (സിവില്‍ സ്‌റ്റേഷന്‍), ജമീല സിദ്ദിഖ് (കുമ്പള), ഗോള്‍ഡണ്‍ അബ്ദുള്‍ റഹിമാന്‍ (മഞ്ചേശ്വരം) എന്നിവര്‍ക്ക് ഗീതാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
കമലാക്ഷി, നാരായണ നായിക്ക്, എം. ഷൈലജ ഭട്ട് എന്നിവര്‍ കന്നഡയിലും പി.ബി. ഷഫീക്ക്, ജമീല സിദ്ദിഖ് എന്നിവര്‍ ഇംഗ്ലീഷിലും മറ്റുള്ളവര്‍ മലയാളത്തിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. അംഗങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പൂച്ചെണ്ട് നല്‍കി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അംഗങ്ങളെ സഹായിച്ചു. കോവിഡ് നിയന്ത്രണം പാലിച്ച് മാസ്‌കും ഗ്ലൗസും ധരിച്ചാണ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തത്.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ എം.പി പി. കരുണാകരന്‍, മുന്‍ എം.എല്‍.എമാരായ കെ.പി. സതീഷ് ചന്ദ്രന്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ഭരണസമിതി ആദ്യയോഗം ചേര്‍ന്നു. ഗീതാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അന്ന് ഉച്ച രണ്ടിനും നടക്കുമെന്ന് അറിയിച്ചു.
നഗരസഭകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് രാവിലെ 11 നും ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30ന് രാവിലെ 11നും ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് അന്ന് ഉച്ച രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് അതാത് വരണാധികാരികളും മുനിസിപ്പാലിറ്റികളില്‍ കമ്മീഷന്‍ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക.
പരപ്പ ബ്ലോക്ക്
പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍ കെ രവികുമാര്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 10-ാം വാര്‍ഡ് മെമ്പറുമായ പി വി ചന്ദ്രന്് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
പരപ്പ ബ്ലോക്ക് ഭരണസമിതി അംഗങ്ങള്‍
പേര്, ഡിവിഷന്‍ എന്ന ക്രമത്തില്‍
പി വി ശ്രീലത (കോടോം )
ജോസ് മാവേലില്‍ (കള്ളാര്‍ )
അരുണ്‍ രംഗത്തമല (പനത്തടി)
പദ്മകുമാരി (പാണത്തൂര്‍)
ഷോബി ജോസഫ് (മാലോം )
നാരായണി പി ഡി (കോട്ടമല)
ജോസ് കുത്തിയതോട്ടില്‍ (ചിറ്റാരിക്കാല്‍ )
അന്നമ്മ മാത്യു (കമ്പല്ലൂര്‍)
രാജേഷ് എ വി (എളേരി )
ചന്ദ്രന്‍ പി വി (പരപ്പ )
ലക്ഷ്മി എം (കിനാനൂര്‍)
രേഖ സി (ബളാല്‍)
ഭൂപേഷ്് കെ (കാലിച്ചാനടുക്കം)
രജനി (ബേളൂര്‍)
പനത്തടി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും കൃഷി അസിസ്റ്റന്റ് എന്‍ജിനീയറുമായ എം സെയ്തലവി, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും ആറാം വാര്‍ഡ് മെമ്പറുമായ കെ രാധാകൃഷ്ണ ഗൗഡയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും നീലേശ്വരം പിഡബ്ല്യുഡി റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുമായ ടോമി മാത്യു, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 10-ാം വാര്‍ഡ് മെമ്പറുമായ സില്‍വി ജോസഫിന്് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
കള്ളാര്‍ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും കാസര്‍കോട് സോയില്‍ ടെസ്റ്റിംഗ് ലാബ് അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റുമായ കെ നിഷ ഭായ്, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 13-ാം വാര്‍ഡ് മെമ്പറുമായ ജോസ് പുതുക്കാലയിലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
ബളാല്‍ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും ഹോസ്ദുര്‍ഗ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറുമായ ഇ ദശരഥന്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 16-ാം വാര്‍ഡ് മെമ്പറുമായ അബ്ദുള്‍ ഖാദറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും ഹോസ്ദുര്‍ഗ് വെള്ളരിക്കുണ്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ( ജനറല്‍) അസിസ്റ്റന്റ് രജിസ്ട്രാറുമായ വി ടി തോമസ്്, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 11-ാം വാര്‍ഡ് മെമ്പറുമായ ഫിലോമിന ജോണിയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും നീലേശ്വരം ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറുമായ കെ കല്യാണി നായര്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും ഏഴാം വാര്‍ഡ് മെമ്പറുമായ കെ കെ തങ്കച്ചന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും ഹോസ്ദുര്‍ഗ് താലൂക്ക് വ്യവസായ ഓഫീസ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസറുമായ പി വി ജയപ്രകാശന്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും വാര്‍ഡ് മെമ്പറുമായ 14-ാം ഇ ബാലകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും ഡെപ്യൂട്ടി കളക്ടറു(ആര്‍ ആര്‍)മായ സിറോഷ് പി ജോണ്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും ആറാം വാര്‍ഡ് മെമ്പറുമായ പി കെ ലക്ഷമിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
നീലേശ്വരം ബ്ലോക്കിലെ ഭരണസമിതി അംഗങ്ങള്‍
വാഴവളപ്പില്‍ സുനിത (തുരുത്തി)
വല്ലി കെ (ചെറുവത്തൂര്‍)
എം കുഞ്ഞിരാമന്‍ (ക്ലായിക്കോട് )
ഷീബ പി വി (കയ്യൂര്‍ )
മാധവന്‍ മണിയറ (ചീമേനി)
പി കെ ലക്ഷ്മി (കൊടക്കാട് )
എം ബി സുജാത (പിലിക്കോട് )
എം സുമേഷ് (ഉദിനൂര്‍)
സി ചന്ദ്രമതി (തൃക്കരിപ്പൂര്‍ ടൗണ്‍ )
നജീബ് ടി എസ് (ഒളവറ)
മുഹമ്മദ് ഷുഹൈബ് വി പി പി (വെള്ളാപ്പ് )
കെ അനില്‍കുമാര്‍ (വലിയപറമ്പ)
രദില ടി (പടന്ന)
കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും നീലേശ്വരം മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുമായ ഫെമി മരിയ തോമസ്, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും അഞ്ചാം വാര്‍ഡ് മെമ്പറുമായ എം ശാന്തയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും നീലേശ്വരം മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫെമി മരിയ തോമസ്, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 17-ാം വാര്‍ഡ് മെമ്പറുമായ ഡി എം കുഞ്ഞിക്കണ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
വലിയപറമ്പ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും ഹോസ്ദുര്‍ഗ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്മെന്റ് ഓഫീസറുമായ പി ടി ജയപ്രകാശ്, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും എട്ടാം വാര്‍ഡ് മെമ്പറുമായ പി ശ്യാമളയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
പടന്ന ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും നീലേശ്വരം പിഡബ്ല്യുഡി ബില്‍ഡിംഗ് സെഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുമായ സി ബിജു, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 11-ാം വാര്‍ഡ് മെമ്പറുമായ എം രാഘവന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
പിലിക്കോട് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ കെ ജി സനല്‍ഷാ, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 10-ാം വാര്‍ഡ് മെമ്പറുമായ എ കൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ പഞ്ചായത്ത് ഓഫിസില്‍ നടന്നു. പഞ്ചായത്ത് വരണാധികാരിയും തൃക്കരിപ്പൂര്‍ മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുമായ കെ വി വരുണ്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 14-ാം വാര്‍ഡ് മെമ്പറുമായ ബി കെ ബാവയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
കാസര്‍കോട് ബ്ലോക്ക്
കാസര്‍കോട് ബ്ലോക്കില്‍ റിട്ടേണിങ് ഓഫീസര്‍ വി ജെ ഷംസുദ്ദീന്‍ മുതിര്‍ന്ന അംഗമായ പി എ അഷ്റഫ് അലിക്ക് (66) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അഷ്റഫ് അലി മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാസര്‍കോട് ബ്ലോക്കിലെ ഭരണസമിതി അംഗങ്ങള്‍
അശ്റഫ് കര്‍ള (ആരിക്കാടി )
പ്രേമ ഷെട്ടി (കുമ്പള)
സീനത്ത് നസീര്‍ കല്ലംങ്കൈ (മൊഗ്രാല്‍ )
പി എ അഷ്റഫ് അലി (എരിയാല്‍)
ഉളിയത്തടുക്ക: ജമീല അഹമ്മദ്
ജയന്തി (നീര്‍ച്ചാല്‍)
അശ്വിനി കെ എം (പെര്‍ഡാല)
സി വി ജെയിംസ് (ഇടനീര്‍)
സക്കീന അബ്ദുള്ള ഹാജി ഗോവ (ചെര്‍ക്കള )
ഹനീഫ പാറ ചെങ്കള (ചെങ്കള)
സമീമ അന്‍സാരി മീത്തല്‍ (ബണ്ടിച്ചാല്‍ )
കലാഭവന്‍ രാജു (കളനാട് )
ബദറുല്‍ മുനീര്‍ (ചെമ്മനാട് )
സൈമ സി എ (സിവില്‍ സ്റ്റേഷന്‍ )
സുകുമാര കുദ്രെപാടി (രാംദാസ് നഗര്‍ )
മഞ്ചേശ്വരം ബ്ലോക്ക്
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ ബട്ടു ഷെട്ടിക്ക് (65) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബട്ടു ഷെട്ടി മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മഞ്ചേശ്വരം ബ്ലോക്കിലെ ഭരണസമിതി അംഗങ്ങള്‍
സഫ ഫറൂഖ് ചെക്ക് പോസ്റ്റ് (കുഞ്ചത്തൂര്‍)
എല്‍ അബ്ദുള്‍ ഹമീദ് (ബഡാജെ )
മൊയ്തീന്‍ കുഞ്ഞി (വോര്‍ക്കാടി)
സരോജ ആര്‍ ബല്ലാള്‍ (മുളിഗദ്ദെ )
ചന്ദ്രാവതി (പെര്‍മുദെ)
അനില്‍കുമാര്‍ (എന്‍മകജെ)
ഭട്ടു ഷെട്ടി (പെര്‍ള )
ചന്ദ്രാവതി എം (പുത്തിഗെ)
ഫാത്തിമത്ത് ജൗറ (ഇച്ചിലങ്കോട്)
അശോക കെ (ബന്തിയോട് )
ഷമീന ടീച്ചര്‍(നയബസാര്‍)
രാധകൃഷ്ണ കെ വി (മജീര്‍ പള്ള )
അശ്വനി എം എന്‍ (കടമ്പാര്‍ )
മുഹമ്മദ് ഹനീഫ് (ഉപ്പള)
ഹസീന എ(മഞ്ചേശ്വരം )
ബദിയടുക്ക പഞ്ചായത്ത്
ബദിയടുക്ക പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ ഗണരാജ് കെ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ കെ എന്‍ കൃഷ്ണ ഭട്ടിന് (62)സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കൃഷ്ണ ഭട്ട് മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൗമ്യ മഹേശ്, ജയശ്രീ പി, അബ്ബാസ് എം, ഈശ്വര നായക്ക് കെ, ജ്യോതി, അനിത, ഹമീദ് പള്ളത്തടുക്ക, ശുഭലത, ബാലകൃഷ്ണ ഷെട്ടി, ശാന്ത ബി, സുബൈദ, റഷീദ ഹമീദ് കെടഞ്ചി, രവികുമാര്‍ റൈ പെര്‍ഡാല, അനസൂയ, ഫാത്തിമത്ത് സമീന, സ്വപ്ന കെ, അബ്ദുല്‍ റഹ്‌മാന്‍ സി എച്ച്, ഡി ശങ്കര എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
ചെങ്കള പഞ്ചായത്ത്
ചെങ്കള പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ യതീഷ് കുമാര്‍ റായ് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ ഹസൈനാര്‍ ബദരിയക്ക് (55) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇവര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബഷീര്‍ എന്‍ എ, വേണുഗോപാലന്‍, അന്‍ഷിഫ അര്‍ഷാദ്, സവിത, ലത്തീഫ് സി കെ നാരംപാടി, എം ഗിരീഷ്, ചിത്ര ടീച്ചര്‍, സലിം എടനീര്‍, ഹരീഷ് കെ, ഫരീദ അബൂബക്കര്‍, ഖൈറുന്നിസ സുലൈമാന്‍, മിസിരിയ, സഫിയ ഹാഷിം ചെര്‍ക്കള, ഹസീന റഷീദ്, പി ശിവപ്രസാദ്, സത്താര്‍ പള്ളിയാന്‍, രാഘവേന്ദ്ര, ഖാദര്‍ ബദരിയ, ഫാത്തിമത്ത് ഫായിസ നൗഷാദ്, റൈഹാന താഹിര്‍, ഖദീജ പി, ഫാത്തിമത്ത് സര്‍ഫു ഷൗക്കത്ത് എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
ചെമ്മനാട് പഞ്ചായത്ത്
ചെമ്മനാട് പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ എം ആനന്ദന്‍ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ കെ കൃഷ്ണന്‍ പെരുമ്പളക്ക് (65) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇവര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമീര്‍ പാലോത്ത്, ഇബ്രാഹിം മന്‍സൂര്‍ കുരിക്കള്‍, രേണുക ടി, ഇ മനോജ്കുമാര്‍, ഷംസുദ്ദീന്‍, ആസ്യ എം, നിസാര്‍ ടി പി, രമ ഗംഗാധരന്‍, രാജന്‍ കെ പൊയിനാച്ചി, മറിയ മാഹിന്‍, ജാനകി, സുഫൈജ അബൂബക്കര്‍, വീണാറാണി ശങ്കര, മൈമൂന അബ്ദുര്‍റഹ്്മാന്‍, സുജാത രാമകൃഷ്ണന്‍, ആയിഷ കെ എ, അബ്ദുല്‍ കലാം സഹദുല്ല എം, ജയന്‍ ധന്യ ദാസന്‍, അഹമ്മദ് കല്ലട്ര, സുചിത്ര സി എച്ച്, ചന്ദ്രശേഖരന്‍ കുളങ്ങര എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
കുമ്പള പഞ്ചായത്ത്
കുമ്പള പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ എസ് എസ് സജു തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ സി എം മുഹമ്മദിന് (56) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുഹമ്മദ് മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്‍വര്‍ ഹുസൈന്‍, ബി എ റഹ്‌മാന്‍ ആരിക്കാടി, താഹിറ കെ വി യൂസുഫ്, ആയിഷത്ത് നസീമ പി, മോഹന കെ, യൂസഫ് ഉളുവാര്‍, പുഷ്പലത, രവിരാജ് കെ ജി, ആയിഷത്ത് റസിയ പി കെ, പ്രേമലത എസ്, സുലോചന പി, ശോഭ എസ്, അജയ് എം, കൊഗ്ഗു, താഹിറ ജി ഷംസീര്‍ അഹമ്മദ്, അബ്ദുല്‍ നാസര്‍, അബ്ദുല്‍ റിയാസ് കെ, കൗലത്ത് ബീവി കെ എം, സബൂറ എം, വിവേകാനന്ദ ഷെട്ടി, വിദ്യാ എന്‍ പൈ, പ്രേമാവതി എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
മധൂര്‍ പഞ്ചായത്ത്
മധൂര്‍ പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ കെ മധുസൂദനന്‍ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ ഗോപാലകൃഷ്ണന് (60) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഗോപാലകൃഷ്ണ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീമതി, നസീറ, ഉദയകുമാര്‍ സി, ഹനീഫ് അറന്തോട്, സ്മിജ വിനോദ്, അബ്ദുല്‍ ജലീല്‍ എം, ഹബീബ് ചെട്ടുംകുളി, സ്മിത സുധാകരന്‍, ഉഷ സുരേഷ്, രാധാകൃഷ്ണ സൂര്‍ലു, സൗമ്യ ദിനേഷ്, യശോദ എസ് നായക്, രാധ കെ പച്ചക്കാട്, ജനനി ടി കെ, ഉമേശ് ഗട്ടി, രതീഷ് കെ, ബഷീര്‍ സി എം, അമ്പിളി ഇ, ഉദയകുമാര്‍ സി എച്ച് എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ കെ നാഗേഷ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ അബ്ദുല്‍ നിസാര്‍ കുളങ്കരയ്ക്ക് (45) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നിസാര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷെമീറ ടി കെ, സുലോചന കെ ബി, പുഷ്പ, മുജീബ് കമ്പാര്‍, ഗിരീഷ, ജുബൈരി ഷിഹാബ്, ഖദീജ എ, സമ്പത്ത് കുമാര്‍, പ്രമീള മജല്‍, റാഫി എരിയാല്‍, ഷെമീമ സാദിഖ്, മല്ലിക, ദീക്ഷിത് കല്ലങ്കൈ, നൗഫല്‍ പുത്തൂര്‍ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
എന്‍മകജെ പഞ്ചായത്ത്
എന്‍മകജെ പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ എം രാജീവന്‍ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ ബി എസ് ഗാംഭീരയ്ക്ക് (58), സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഗാംഭീര മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹേഷ് ഭട്ട്, ജയശ്രീ എ കുലാല്‍, ശശിധര കുമാര്‍ പി, ഇന്ദിര എച്ച്, രാമചന്ദ്ര എം, എസ് ബി നരസിംഹ പൂജാരി, രൂപവാണി ആര്‍ ഭട്ട്, ഡോ. ഫാത്തിമത്ത് ജഹനാസ് ഹംസാര്‍, റംല, രാധാകൃഷ്ണ നായക്ക്, കുസുമാവതി ബി, സറീന മുസ്തഫ, സോമശേഖര ജെ എസ്, ഉഷാകുമാരി കെ, സൗദാബി കെ, ആശാലത കെ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
മംഗല്‍പ്പാടി പഞ്ചായത്ത്
മംഗല്‍പ്പാടി പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ പി കൃഷ്ണകുമാര്‍ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ യൂസുഫിന് (56) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇവര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് ഹുസൈന്‍ എ, ഇര്‍ഫാന കെ, ഖദീജത് റിസ്വാന, അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷക്കീല്‍ എ, സുധ വി വി, സുജാത യു ഷെട്ടി, ഫാത്തിമത്ത് റുബീന ആര്‍, അബ്ദുല്‍ മജീദ് എം, സുഹറ, ഖൈറുന്നീസ, ബീഫാത്തുമ്മ, റഹ്‌മത്ത് ബീബി, റഷീദ എന്‍ എം, കിശോര്‍ കുമാര്‍ ബി, വിജയകുമാര്‍ റൈ, രേവതി എം, ഇബ്രാഹിം പി ബി, ബാബു, ഗുല്‍സാര്‍, മഹമൂദ് എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
മഞ്ചേശ്വരം പഞ്ചായത്ത്
മഞ്ചേശ്വരം പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ ചവന നരസിംഹലു തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ വിനയ ഭാസ്‌കറിന് (56) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇവര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസറത് ജഹാന്‍, മുഹമ്മദ് മുസ്തഫ ഉദ്യാവര്‍, രാജേഷ് എം, ഹാജിറ, കുല്‍സുമ്മ, ആയിഷത്തുല്‍ റുബീന, അബൂബക്കര്‍ സിദ്ദീഖ് എം, യാദവ ബഡാജെ, ജയന്തി, മുഹമ്മദ് സിദ്ദീഖ് എം, ആദര്‍ശ ബി എം, രാഘവ, രാധ, ജീന്‍ ലവിന മൊന്തെരോ, പി എ ജൈബുന്നീസ, സുപ്രിയ ഷേണായി, രേഖ, മുംതാസ് സമീറ, അബ്ദുല്‍ റഹ്‌മാന്‍, ലക്ഷ്മണ ബി എം എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
മീഞ്ച പഞ്ചായത്ത്
മീഞ്ച പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ സി കെ നാരായണന്‍ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ സുന്ദരിക്ക് (62) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇവര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാബു, നാരായണ തുങ്ക, ജ്യോതി പി റൈ, റുഖ്യ സിദ്ദീക്ക്, കുസുമ മോഹന്‍, ചന്ദ്രശേഖര കെ, സരസ്വതി, മിസിരിയ എം കുഞ്ഞി, ജനാര്‍ദന പൂജാരി, ജയരാമ ബള്ളംകൂടല്‍, ആശാലത ബി എം, രേഖ കെ, വിനോദ ജി, അബ്ദുല്‍ റസാക് എം എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
പൈവളികെ പഞ്ചായത്ത്
പൈവളികെ പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ വി ദിനേശ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ ശ്രീനിവാസ ഭണ്ഡാരിക്ക് (75) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇവര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീതാറാമ ഷെട്ടി, സിയാ ബാതിഷ, അബ്ദുല്‍ റസാഖ് ചിപ്പാര്‍, ജയന്തി, മഞ്ജുനാഥ എം, കമല, ജയലക്ഷ്മി, മമത പൂജാരി, പുഷ്പലക്ഷ്മി, ഗീത എം നായിക്, റഹ്‌മത് റഹിമാന്‍, ഇര്‍ഷാന ഇസ്മായില്‍ കുണ്ഡലം, അശോക ഭണ്ഡാരി, രാജീവി, അവിനാഷ് മചാദോ, സുല്‍ഫിക്കര്‍ അലി ബി, അബ്ദുല്ല കെ, സുനിത വാള്‍ട്ടി ഡി സൂസ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
പുത്തിഗെ പഞ്ചായത്ത്
പുത്തിഗെ പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ പി ലോഹിതാക്ഷന്‍ തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ സുബ്ബണ്ണ ആള്‍വക്ക് (54) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇവര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗംഗാധര, ശാന്തി വൈ, ആസിഫ് അലി കന്തല്‍, അനിത എം, അബ്ദുല്‍ മജീദ് എം എച്ച്, ജയന്തി (ഉര്‍മി), പാലാക്ഷ റൈ, കാവ്യശ്രീ പി കെ, ജനാര്‍ദ്ദന പൂജാരി കെ, അനിതശ്രീ, ജയന്തി (മുഖാരികണ്ടം), കേശവ എസ് ആര്‍, പ്രേമ പി എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
വോര്‍ക്കാടി പഞ്ചായത്ത്
വോര്‍ക്കാടി പഞ്ചായത്തില്‍ റിട്ടേണിങ് ഓഫീസര്‍ കെ സജു തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗമായ ഗീത വി ആര്‍ സാമാനിക്ക് (60) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഇവര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഖമറുന്നിസ മുസ്തഫ, ശിവരാജ് കുമാര്‍, അബ്ദുല്‍ ലത്തീഫ്, അബൂബക്കര്‍ സിദ്ദീക്ക് പാടി, പത്മാവതി, അബ്ദുല്‍ മജീദ് ബി എ, ഭാരതി എസ്, സീത, ഉമ്മര്‍ ബോര്‍ക്കള, മമത, ആശാലത, ഇബ്രാഹിം ധര്‍മനഗര്‍, ഗീത ഭാസ്‌കര്‍, മാലതി കെ, രാജ്കുമാര്‍ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
കാഞ്ഞങ്ങാട് ബ്ലോക്ക്
കാഞ്ഞങ്ങാട് ബ്ലോക്കില്‍ പുതിയതായി വിവിധ ഡിവിഷനുകളിലേക്ക് തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ മുതിര്‍ന്ന അംഗമായ അജാനൂര്‍ ഡിവിഷന്‍ അംഗം ലക്ഷ്മി തമ്പാന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സോളമന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് ലക്ഷ്മി തമ്പാന്‍ സത്യവാചകം ചൊല്ലികൊടുത്തു. മുതിര്‍ന്ന അംഗം ലക്ഷ്മി തമ്പാന്റെ അധ്യക്ഷതയില്‍ ആദ്യ യോഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്നു.
കാഞ്ഞങ്ങാട് ബ്ലോക്കിലെ ഭരണസമിതി അംഗങ്ങള്‍
എം വിജയന്‍ (ഉദുമ)
രാജേന്ദ്രന്‍ കെ വി (കരിപ്പോടി )
വി ഗീത (പനയാല്‍)
മണികണ്ഠന്‍ കെ (പാക്കം)
എം കെ ബാബു രാജന്‍ (പെരിയ )
സീത കെ (പുല്ലൂര്‍)
കെ വി ശ്രീലത (മടിക്കൈ)
എം അബ്ദുള്‍ റഹിമാന്‍ (അമ്പലത്തുകര )
എ ദാമോദരന്‍ (വെള്ളിക്കോത്ത് )
ലക്ഷ്മി തമ്പാന്‍ (അജാനൂര്‍ )
പുഷ്പ (ചിത്താരി )
ഷക്കീല ബഷീര്‍ (പള്ളിക്കര)
പുഷ്പ ശ്രീധര്‍ (പാലക്കുന്ന് )
കാറഡുക്ക ബ്ലോക്ക്
കാറഡുക്ക ബ്ലോക്കില്‍ റിട്ടേണിങ് ഓഫീസര്‍ കെ.കെ.സുനില്‍ മുതിര്‍ന്ന അംഗമായ പെര്‍ളടുക്കം ഡിവിഷന് ജനപ്രതിനിധി ബി.കെ നാരായണന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം പുതിയ ഭരണ സമിതിയുടെ ആദ്യ യോഗം നടന്നു.
കാറഡുക്ക ബ്ലോക്കിലെ ഭരണസമിതി അംഗങ്ങള്‍
നളിനി കെ (മവ്വാര്‍)
രവിപ്രസാദ് എന്‍ (കുംബഡാജെ )
യശോദ എന്‍ (ബെള്ളൂര്‍)
സ്മിത പ്രയിരഞ്ജന്‍ (ആദൂര്‍ )
വാസന്തി ഗോപാലന്‍ (ദേലമ്പാടി )
ചനിയ നായ്ക് (അഡൂര്‍)
കൃഷ്ണന്‍ ബി (ബന്തടുക്ക )
പി സവിത (കുറ്റിക്കോല്‍)
സാവിത്രി ബാലന്‍ (ബേഡകം )
കെ രമണി (കുണ്ടംകുഴി)
ബി കെ നാരായണന്‍ (പെര്‍ളടുക്ക )
എം കുഞ്ഞമ്പു നമ്പ്യാര്‍ (മുളിയാര്‍ )
സി ജി മാത്യു (കാറഡുക്ക )
കാസര്‍കോട് നഗരസഭ
കാസര്‍കോട് നഗരസഭയില്‍ റിട്ടേണിങ് ഓഫീസര്‍ സജിത് കുമാര്‍ കെ മുതിര്‍ന്ന അംഗമായ സവിത ടീച്ചര്‍ക്ക് (70) സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സവിത ടീച്ചര്‍ മറ്റുള്ള അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്താഖ് ചേരങ്കൈ, അബ്ബാസ് ബീഗം, ഷംസീദ ഫിറോസ്, അശ്വിനി, ഹേമലത എ, പവിത്ര കെ ജി, വരപ്രസാദ്, ശാരദ, പി രമേഷ്, സവിത, സമീറ അബ്ദുല്‍ റസാഖ്, മമ്മു ചാല, അസ്മ മുഹമ്മദ്, ബി എസ് സൈനുദ്ദീന്‍, മജീദ് കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, ലളിത എം, വിമല ശ്രീധര്‍, രഞ്ജിത ഡി, ഹസീന നൗഷാദ്, ഷക്കീന മൊയ്തീന്‍, ആഫില ബഷീര്‍, സഫിയ മൊയ്തീന്‍ അഡ്വ. വി എം മുനീര്‍, ഇക്ബാല്‍ ബാങ്കോട്, സഹീര്‍ ആസിഫ്, സിദ്ദീക് ചക്കര, റീത്ത ആര്‍, സുമയ്യ മൊയ്തീന്‍, സകരിയ്യ എം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ശ്രീലത എം, വീണകുമാരി കെ, അബ്ദുല്‍ റഹിമാന്‍ ചക്കര, സിയാന ഹനീഫ്, രജനി കെ, അജിത് കുമാര്‍, ഉമ എം എന്നിവര്‍ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
കാഞ്ഞങ്ങാട് നഗരസഭ
കാഞ്ഞങ്ങാട് നഗരസഭയില്‍ പതിനാലാം വാര്‍ഡ് ജനപ്രതിനിധി എച്ച്. ശിവദത്തയ്ക്ക് റിട്ടേണിങ് ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവദത്ത മറ്റ് ജനപ്രതിനിധികള്‍ക്കം സത്യ വാചകം ചൊല്ലിക്കൊടുത്തു.
നീലേശ്വരം നഗരസഭ
നീലേശ്വരം നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. മുന്‍സിപ്പാലിറ്റി വരണാധികാരിയും കാസര്‍കോട് അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടറു(വൈ പി)മായ സൂസന്‍ ബെഞ്ചമിന്‍, തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗവും 14-ാം വാര്‍ഡ് മെമ്പറുമായ കെ നാരായണന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
അജാനൂര്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ 13-ാം വാര്‍ഡ് (തുളിച്ചേരി) മെമ്പര്‍ കെ.വി ലക്ഷ്മിക്ക് റിട്ടേണിങ് ഓഫീസറും മൈനര്‍ ഇറിഗേഷന്‍ കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ അസി. എക്സിക്യുട്ടീവ് എഞ്ചിനീയറുമായ എ.പി സുധാകരന്‍ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് ക്രമത്തില്‍ 22 വാര്‍ഡ് മെമ്പര്‍മാര്‍ക്കും മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി എന്‍.എം അനില്‍കുമാര്‍ പങ്കെടുത്തു.
പള്ളിക്കര പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ കെ. എ അബ്ദുള്ളയ്ക്ക് റിട്ടേണിങ് ഓഫീസറും സഹകരണവകുപ്പ് അസി. രജിസ്ട്രാറുമായ വി.ചന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം പഞ്ചായത്തിലെ 21 -ാം വാര്‍ഡ് മെമ്പര്‍മാര്‍ക്കും മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കെ.എ അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു.
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ ഏഴാം വാര്‍ഡ് മെമ്പര്‍ എ.വി കുഞ്ഞമ്പുവിന് റിട്ടേണിങ് ഓഫീസറും ഇറിഗേഷന്‍ കാഞ്ഞങ്ങാട് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി. രമേശന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം മറ്റ് 16 വാര്‍ഡ് മെമ്പര്‍മാര്‍ക്കും മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പഞ്ചായത്തില്‍ ആദ്യ യോഗം ചേര്‍ന്നു.
മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ ആറാം വാര്‍ഡ് മെമ്പര്‍ എന്‍.ഖാദറിന് റിട്ടേണിങ് ഓഫീസര്‍ സനല്‍ എ. തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം 14 വാര്‍ഡുകളിലേയും മെമ്പര്‍മാര്‍ക്ക് മുതിര്‍ന്ന അംഗം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് എന്‍.ഖാദറിന്റെ അധ്യക്ഷതയില്‍ പഞ്ചായത്തില്‍ ജനപ്രതിനിധികളുടെ ആദ്യ യോഗം ചേര്‍ന്നു.
ഉദുമ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം ഏഴാം വാര്‍ഡ് മെമ്പര്‍ നബീസ പാക്യാറയ്ക്ക് റിട്ടേണിങ് ഓഫീസര്‍ സി.പി സുധീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം മുതിര്‍ന്ന അംഗം 20-ാം വാര്‍ഡ് മെമ്പര്‍മാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നബീസ പാക്യാറയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു.
ബെള്ളൂര്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ 11-ാം വാര്‍ഡ് (കായ്മല) മെമ്പര്‍ ഭഗീരഥിറായിക്ക് പഞ്ചായത്ത് വരണാധികാരിയും കാസര്‍കോട് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അസി. എഞ്ചിനീയറുമായ ആര്‍.വി അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് 12 വാര്‍ഡ് മെമ്പര്‍മാര്‍ക്കും മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം ഭഗീരഥി റായിയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു.
ദേലമ്പാടി പഞ്ചായത്തില്‍ മുതിര്‍ന്ന മൂന്നാം വാര്‍ഡ് (പരപ്പ) മെമ്പര്‍ അംഗമായ മാണി ബളക്കിലയ്ക്ക് പഞ്ചായത്ത് വരണാധികാരിയും അസി. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ.ആര്‍ അജിത് കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് 15-ാം വാര്‍ഡ് മെമ്പര്‍മാര്‍ക്കും മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പഞ്ചായത്തില്‍ ആദ്യ യോഗം ചേര്‍ന്നു.
കുറ്റിക്കോല്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗം16-ാം വാര്‍ഡ് മെമ്പര്‍ പി. മാധവന് പഞ്ചായത്ത് വരണാധികാരിയും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുമായവി.എം അശോക് കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം പതിനഞ്ച് വാര്‍ഡ് മെമ്പര്‍മാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം പഞ്ചായത്തില്‍ ആദ്യ യോഗം ചേര്‍ന്നു.
ബേഡഡുക്ക പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ ഏഴാം വാര്‍ഡ് മെമ്പര്‍ ( ചെമ്പക്കാട്) ചെമ്പക്കാട് നാരായണന് പഞ്ചായത്ത് വരണാധികാരിയും കാസര്‍കോട് സബ്ഡിവിഷന്‍ മൈനര്‍ ഇറിഗേഷന്‍ അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി. രത്നാകരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം 16 വാര്‍ഡ് മെമ്പര്‍മാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം ചെമ്പക്കാട് നാരായണന്റെ അധ്യക്ഷതയില്‍ പഞ്ചായത്തില്‍ ആദ്യ യോഗം ചേര്‍ന്നു.
മുളിയാര്‍ പഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ ആറാം വാര്‍ഡ് (പാണൂര്‍) മെമ്പര്‍ ഇ. മോഹനന് പഞ്ചായത്ത് വരണാധികാരിയും ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അഡീഷണല്‍ ജില്ലാ ഓഫീസറുമായ പി. രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം 14 വാര്‍ഡ് മെമ്പര്‍മാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം ഇ. മോഹനന്റെ അധ്യക്ഷതയില്‍ പഞ്ചായത്തില്‍ ആദ്യ യോഗം ചേര്‍ന്നു.
കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ ഒന്‍പതാം വാര്‍ഡ് (മഞ്ഞംപാറ) മെമ്പര്‍ എ.കെ അബ്ദുറഹിമാന് പഞ്ചായത്ത് വരണാധികാരിയും നീലേശ്വരം അസിസ്റ്റന്റ് രജിസ്ട്രാര്‍ കോ-ഓപ്പറേറ്റീവ് ജനറലുമായ കെ. രാജഗോപാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം 14 വാര്‍ഡ് മെമ്പര്‍മാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ശേഷം എ.കെ അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ പഞ്ചായത്തില്‍ ആദ്യ യോഗം ചേര്‍ന്നു.
കുമ്പഡാജെ ഗ്രാമപഞ്ചായത്തില്‍ മുതിര്‍ന്ന അംഗമായ ഏഴാംവാര്‍ഡ് മെമ്പര്‍ സഞ്ജീവഷെട്ടിക്ക് പഞ്ചായത്ത് വരണാധികാരിയും അസി. ജില്ലാ പട്ടികജാതി വികസന ഓഫീസറുമായ എം. അജികുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം 12 വാര്‍ഡ് മെമ്പര്‍മാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം പഞ്ചായത്തില്‍ സജ്ഞീവ ഷെട്ടിയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു.