ജില്ലയില്‍ തിങ്കളാഴ്ച 333 പേര്‍ കോവിഡ് രോഗമുക്തരായി. 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പരവൂരും ഗ്രാമപഞ്ചായത്തുകളില്‍ ഇളമ്പള്ളൂര്‍, മയ്യനാട്, കരവാളൂര്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. സമ്പര്‍ക്കം വഴി 233 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 30 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-മൂന്ന്. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-11, പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ അഞ്ചുവീതവുമാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ ഇളമ്പള്ളൂര്‍, മയ്യനാട് എന്നിവിടങ്ങളില്‍ 11 വീതവും കരവാളൂര്‍-10, കിഴക്കേ കല്ലട, ചിറക്കര ഭാഗങ്ങളില്‍ ഒന്‍പത് വീതവും നീണ്ടകര-എട്ട്, ചവറ, തെക്കുംഭാഗം, പന്മന, പിറവന്തൂര്‍, പോരുവഴി, വെളിയം പ്രദേശങ്ങളില്‍ ആറുവീതവും പത്തനാപുരം, പനയം, പെരിനാട്, പേരയം, വെട്ടിക്കവല എന്നിവിടങ്ങളില്‍ അഞ്ചുവീതവും തേവലക്കര, പവിത്രേശ്വരം, വിളക്കുടി ഭാഗങ്ങളില്‍ നാലുവീതവും ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, കുണ്ടറ, കുമ്മിള്‍, കൊറ്റങ്കര, ചാത്തന്നൂര്‍, നെടുമ്പന, പട്ടാഴി എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
കൊട്ടാരക്കര സ്വദേശി സജിമോന്‍(49), ഇരവിപുരം സ്വദേശിനി ഷീജ(47) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.