പാലക്കാട്: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാനുള്ള വാര്‍ഷിക മസ്റ്ററിംഗ് ജനുവരി ഒന്നിന് ആരംഭിക്കില്ലെന്ന് ജില്ലാ ഇ-ഗവേര്‍ണന്‍സ് സൊസൈറ്റി ജില്ലാ പ്രോജക്റ്റ് മാനേജര്‍ അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടരും.
