ജില്ലയില്‍ തിങ്കളാഴ്ച 311 പേര്‍  കോവിഡ് രോഗമുക്തി നേടി. 174 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ പന്മന, തലവൂര്‍ ഭാഗങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 170 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 18 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-ഏഴ്, പുനലൂര്‍-ആറ്, കരുനാഗപ്പള്ളി-നാല് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപഞ്ചായത്തുകളില്‍ പന്മന-12, തലവൂര്‍-11, കല്ലുവാതുക്കല്‍, തേവലക്കര എന്നിവിടങ്ങളില്‍ എട്ടുവീതവും, അഞ്ചല്‍, മൈലം ഭാഗങ്ങളില്‍ ആറുവീതവും ആര്യങ്കാവ്, ചവറ, തെന്മല, മയ്യനാട് പ്രദേശങ്ങളില്‍ അഞ്ചുവീതവും എഴുകോണ്‍, കരവാളൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ നാലുവീതവും ഇടമുളയ്ക്കല്‍, ഇട്ടിവ, ചാത്തന്നൂര്‍, തെക്കുംഭാഗം, നീണ്ടകര, പട്ടാഴി, പിറവന്തൂര്‍, പെരിനാട് പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.