പാലക്കാട് കാവില്‍പ്പാട് തെക്കുംപുറം ശങ്കരന്- ശോഭന ദമ്പതികളുടെ മകന് വില്‍സന്റേയും നെന്മാറപ്പാടം വിത്തനശ്ശേരിയില്‍ മരിയാദാസ് – ഉഷ ദമ്പതികളുടെ മകള്‍ ധനുഷയുടെയും വിവാഹചടങ്ങുകള്‍ ജില്ലാ ശുചിത്വമിഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തി. ഏപ്രില്‍ 22-ന് ഒലവക്കോട് അനുഗ്രഹ മണ്ഡപത്തില്‍ നടന്ന വിവാഹ ചടങ്ങുകള്‍ പ്ലാസ്റ്റിക്, ഡിസ്പോസിബ്ള്‍ വസ്തുക്കളുടെ അഭാവത്തില്‍ നടത്താന്‍ തയ്യാറായ വധൂവരന്മാര്ക്ക് ജില്ലാ ശുചിത്വമിഷന് തയ്യാറാക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും ഒപ്പിട്ട മംഗളപത്രം കൈമാറി. ജില്ലാ ശുചിത്വമിഷന് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
