തൃശൂർ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ 2019-20 വർഷത്തെ ജനറൽ ബോഡി യോഗം തൃശ്ശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്നു. എം എൽ എ കെ യു അരുണൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ അധ്യക്ഷനായി.2019- 20 വർഷത്തെ വരവ് ചെലവ് കണക്കുകൾ യോഗം അംഗീകരിച്ചു.
യോഗത്തിൽ കഴിഞ്ഞ കാലയളവിൽ ദേശീയ, സംസ്ഥാന,ജില്ലാ തലങ്ങളിൽ മികവു പുലർത്തി വിട്ടുപിരിഞ്ഞ മുഴുവൻ കായിക പ്രമുഖരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.2019 -20 വർഷത്തെ റിപ്പോർട്ട് സെക്രട്ടറി എം വി സൈമൺ അവതരിപ്പിച്ചു. മൂന്ന് വർഷത്തോളം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ആയിരുന്ന കെ ആർ സുരേഷിനെ യോഗം ആദരിച്ചു. സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം ഡേവിസ് മൂക്കൻ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ ബേബി പൗലോസ്, കെ എൽ മഹേഷ്, ബാബു എം പാലിശ്ശേരി ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ബിന്നി ഇമ്മട്ടി,എം എം ബാബു, ജോയ് വർഗീസ് കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
