കൊല്ലം: ജില്ലയില്‍ കോവിഡ് രോഗമുക്തി നേടിയവരില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് താത്പര്യമുള്ളവരെ ഉള്‍പ്പെടുത്തി കോവിഡ് വിമുക്തി സേന രൂപീകരിക്കുന്നു. കോവിഡ് രോഗനിയന്ത്രണ-പ്രതിരോധ-ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും. രോഗബാധിതരാകുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ മാനസിക പിന്‍ബലം നല്‍കുക, രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സമീപമുള്ള ആരോഗ്യ സ്ഥാപനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് കോവിഡ് വിമുക്തി സേനയുടെ ദൗത്യം. സേനയില്‍ പങ്കാളികളാകുന്നവര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്നും പ്രശംസാപത്രം നല്‍കും. താത്പര്യമുള്ളവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയോ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.