തിരുവനന്തപുരം: ജില്ലയിലെ കടാശ്വാസ അപേക്ഷകള്‍ പരിഗണിക്കുന്നതിനായി 2021 ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് സിറ്റിംഗ് നടത്തുക.