നബാര്‍ഡ് തയ്യാറാക്കിയ 2020-2021 വര്‍ഷത്തേക്കുള്ള വായ്പ സാധ്യതാ പദ്ധതി പുസ്തകം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രകാശനം ചെയ്തു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഡ് ബാങ്ക് ചീഫ് മാനേജര്‍ ഫ്രോണി ജോണ്‍ പുസ്തകം ഏറ്റുവാങ്ങി.
സാധ്യതാ പഠന റിപ്പോര്‍ട്ട് ആസ്പദമാക്കി വായ്പാ പദ്ധതി വിജകരമായി നടപ്പാക്കാനുള്ള അവസരം വിനിയോഗിക്കാന്‍ ജില്ലയിലെ ബാങ്കുകള്‍ക്ക് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശം നല്‍കി. കൊവിഡ് പ്രതിസന്ധിയില്‍ ഗ്രാമീണ ടൂറിസം ഉള്‍പ്പെടെ ജില്ലയിലെ എല്ലാ മേഖലകളിലുമുള്ള അവസരങ്ങള്‍ തിരിച്ചറിഞ്ഞ് വായ്പാ പദ്ധതികള്‍ രൂപീകരിക്കാന്‍ ബാങ്കുകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. 14120 കോടി രൂപയുടെ വായ്പാ പദ്ധതിയാണ് നബാര്‍ഡ് ജില്ലയില്‍ നടപ്പിലാക്കുന്നത്. മൊത്തം പദ്ധതിയില്‍ 22 ശതമാനം കാര്‍ഷിക മേഖലയിലാണ്. ചടങ്ങില്‍ ജില്ലാ വികസന മാനേജര്‍ കെ വി മനോജ് കുമാര്‍ പങ്കെടുത്തു.
