സെറ്റ് പരീക്ഷ ജനുവരി പത്തിന് നടക്കുമെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്ക്നോളജി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ www.lbscetnrekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഹാള്‍ടിക്കറ്റ്, ഫോട്ടോ പതിച്ച അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം വേണം പരീക്ഷാ കേന്ദ്രത്തിലെത്താന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396.