ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്ന് ആർ രാജേഷ് എംഎൽഎ അറിയിച്ചു. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കേന്ദ്ര വിഹിതം 45ശതമാനവും സംസ്ഥാന വിഹിതം 45ശതമാനവും ഗുണഭോക്തൃ വിഹിതം 10 ശതമാനവും ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. 130.20 കോടി രൂപയുടെ പദ്ധതികളാണ് രണ്ടു ഘട്ടമായി നടപ്പിലാക്കുന്നത്.

ഒന്നാംഘട്ടത്തിൽ 11.32 കോടിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. നിലവിലുള്ള ലൈനിൽ നിന്നും കണക്ഷനുകൾ നൽകുന്നതാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഒന്നാം ഘട്ടത്തിൽ നൂറനാട് 1220, പാലമേൽ 1434, വള്ളികുന്നം 194, തെക്കേക്കര 97, താമരക്കുളം 1009, തഴക്കര 196, ചുനക്കര 1065 എന്നീ നിലകളിലാണ് ഗാർഹിക കണക്ഷനുകൾ നൽകുന്നത്.
നൂറനാട് -392, പാലമേൽ -347, വള്ളികുന്നം -94, തെക്കേക്കര -97, താമരക്കുളം-576, തഴക്കര -196, ചുനക്കര -277 എന്നീ നിലകളിൽ ഗാർഹിക കണക്ഷൻ നൽകിക്കഴിഞ്ഞു.

രണ്ടാം ഘട്ടത്തിൽ 118.88 കോടിയുടെ പ്രവർത്തികൾക്കാണ് അനുമതിയായത്. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്ത്‌കൾക്കായി 52.60 കോടി രൂപ അനുമതിയായി. ചുനക്കര-4677, നൂറനാട് -4953, പാലമേൽ -8007, താമരക്കുളം-5835 എന്നീ നിലകളിൽ എല്ലാ വീടുകളിലും കണക്ഷൻ കൊടുക്കും.

ഈ പദ്ധതിയിൽ ജല സ്രോതസ്സായ പാറ്റൂർ പദ്ധതിയുടെ ഭാഗമായി നൂറനാട് ആറ് ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് നിർമ്മാണം, ഓപ്പൺ വെൽ, എന്നിവയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
ഈ നാല് പഞ്ചായത്ത്‌കളിലും 40കിലോമീറ്റർ വീതം പൈപ്പ് ലൈൻ എക്സ്റ്റൻഷൻ നടത്തും.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തെക്കേക്കര, വള്ളികുന്നം പഞ്ചായത്തുകളിൽ വള്ളികുന്നം-33.50 കോടി, തെക്കേക്കര 32.78 കോടി എന്നിങ്ങനെ അനുമതിയായി. വള്ളികുന്നത്ത് 6 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് പടയണിവട്ടത്തു സ്ഥാപിക്കും. ഇതിനായി 12സെന്റ് സ്ഥലം ഏറ്റെടുത്തു നൽകി കഴിഞ്ഞു. തെക്കേക്കരയിൽ- 9745, വള്ളികുന്നം -8889 വീടുകൾക്കാണ് കണക്ഷൻ നൽകുന്നത്. ഇത് ഫെബ്രുവരിയിൽ ആരംഭിക്കും.
തഴക്കരയിൽ 11ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമ്മിക്കുന്നതിന് പ്രപ്പോസൽ തയ്യാറായിക്കഴിഞ്ഞു. ഇതിനാവശ്യമായ സ്ഥലം വിട്ടുകിട്ടുന്നതിന് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഒന്നാം ഘട്ട കണക്ഷനുകൾ നൽകി കൊണ്ടിരിക്കുന്നു.

രണ്ടാം ഘട്ടം എല്ലാ വീടുകൾക്കും കണക്ഷനുകൾ നൽകുമെന്നും ടാങ്കുകളുടെയും പൈപ്പ് ലൈൻ എക്സ്റ്റൻഷൻ നിർമ്മാണ പ്രവർത്തനങ്ങളും ഫെബ്രുവരിയിൽ ആരംഭിക്കും എന്നും എം എൽ എ അറിയിച്ചു.