കൊടുങ്ങല്ലൂർ ഗവ താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകയായ എം ആർ ആശ ആദ്യം വാക്‌സിൻ സ്വീകരിച്ചു. താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു വിഭാഗം കെട്ടിടത്തിലാണ് വാക്സിനേഷൻ നടക്കുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി വി റോഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് വാക്സിനേഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ആദ്യഘട്ടത്തിൽ 100 പേരാണ് പ്രതിരോധ കുത്തിവെപ്പിനായി പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊടുങ്ങല്ലൂർ നഗരസഭ വൈസ്ചെയർമാൻ കെ ആർ ജൈത്രൻ ക്യാമ്പ് സന്ദർശിച്ചു.