കോട്ടയം: റിപ്പബ്ലിക് ദിനത്തിൽ 10000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ഹരിതചട്ട പാലനം പരിശോധിക്കുന്നതിനായി ഓഡിറ്റിംഗ് ആരംഭിച്ചു.
ജില്ലയിലെ 1000 ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന് ലക്ഷ്യമിട്ട് ഹരിത കേരളം മിഷനും ശുചിത്വമിഷനുമാണ് ഓഡിറ്റിംഗ് സംഘങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
കളക്ടറേറ്റിലാണ് ഓഡിറ്റിംഗിന് തുടക്കം കുറിച്ചത്.ജില്ലാ കോടതി, ജില്ലാ പോലീസ് ആസ്ഥാനം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ വ്യവസായ കേന്ദ്രം, വനിതാ പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
ജനുവരി 20 നകം ഓഡിറ്റിംഗ് പ്രവർത്തനങ്ങൾ ജില്ലയിൽ പൂർത്തീകരിക്കുമെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേഷ്, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് എന്നിവർ അറിയിച്ചു.