തൃശ്ശൂർ: കോവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് പുഴയ്ക്കൽ ബ്ലോക്കിൽ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ടാസ്ക്ക് ഫോഴ്സ് രൂപീകരണ യോഗത്തിന് പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ജ്യോതി ജോസഫ് അധ്യക്ഷയായി.

കോവിഡ് – 19 വാക്സിനേഷൻ, ജനുവരി 31ന് നടക്കുന്ന പൾസ് പോളിയോ പരിപാടി എന്നിവയുടെ ആസൂത്രണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. പുഴയ്ക്കൽ ബ്ലോക്കിൽ രജിസ്റ്റർ ചെയ്തവർക്ക് അമല മെഡിക്കൽ കോളേജിലാണ് കോവിഡ് വാക്‌സിൻ നൽകുന്നത്. ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണവും യോഗത്തിൽ ഉൾപ്പെടുത്തി.

തോളൂർ സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. മനോജ് വർഗീസ് വിഷയം അവതരിപ്പിച്ചു. ചടങ്ങിന് അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത്, ജനപ്രതിനിധികൾ വിവിധ വകുപ്പുകളിലെ ബ്ലോക്ക് തല / പഞ്ചായത്ത് തല ഉദ്യോഗസ്ഥർ, വിവിധ സംഘടനകളിലെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ജെസി സാജൻ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ഹരിപ്രകാശ് കെ നന്ദിയും പറഞ്ഞു.