പുനലൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായി ഐക്കരക്കോണം(വാര്‍ഡ് നമ്പര്‍ 23) വാര്‍ഡില്‍ നിന്നുള്ള കെ പുഷ്പലതയെയും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷനായി ഹൈസ്‌കൂള്‍ വാര്‍ഡില്‍ നിന്നുള്ള(13) അഡ്വ പി എസ് അനസിനെയും ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായി കോമളകുന്ന്(30) വാര്‍ഡില്‍ നിന്നുള്ള വസന്ത രഞ്ജനെയും മരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായി ഗ്രോസിങ് ബ്ലോക്ക് വാര്‍ഡില്‍(21) നിന്നുള്ള ഡി ദിനേശനെയും വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷയായി കേളങ്കാവ് വാര്‍ഡില്‍(24) നിന്നുള്ള കനകമ്മയെയും തിരഞ്ഞെടുത്തു.
