കൈത്തറി തുണി നെയ്ത് കൂലി വാങ്ങിയ ആളാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഠപുസ്തകത്തിന്റേയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എല്‍.സി കഴിഞ്ഞ സമയത്തായിരുന്നു അത്. പത്താം ക്‌ളാസ് കഴിഞ്ഞ് കോളേജിലേക്ക് അപേക്ഷിക്കാന്‍ താമസിച്ചു. ഒരു വര്‍ഷം വെറുതെ കളയേണ്ടെന്ന് കരുതിയാണ് കൈത്തറി ശാലയില്‍ പോയത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പഠിച്ചെടുക്കാവുന്ന തൊഴിലാണ് നെയ്ത്ത്. വീടിനു സമീപത്തെ നെയ്ത്തു ശാലയിലാണ് പോയത്. നന്നായി നെയ്ത്തു കൂലിയും വാങ്ങി മുഖ്യമന്ത്രി പറഞ്ഞു. സദസ് നിറഞ്ഞ കൈയടിയോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ശ്രവിച്ചത്.