മലപ്പുറം: പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ പാക്കേജ് പ്രകാരം നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ എട്ട് കോടി രൂപയുടെ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതിയായി. ചുങ്കത്തറ പഞ്ചായത്തില്‍ ചുങ്കത്തറ-കൈപ്പിനി- എരുമമുണ്ട റോഡിന് 3.30 കോടി, നിലമ്പൂര്‍ നഗരസഭയില്‍ നിലമ്പൂര്‍- ചക്കാലകുത്ത്- നടുവത്ത് റോഡ് ഒരു കോടി, അമരമ്പലം പഞ്ചായത്തില്‍ ചുള്ളിയോട് ആനന്ദ് നഗര്‍ റോഡിന് 75 ലക്ഷം, എടക്കര പഞ്ചായത്തില്‍ എടക്കര – മരുത റോഡ് നവീകരണം 50 ലക്ഷം, പോത്ത്കല്ല് പഞ്ചായത്തില്‍ തമ്പുരാട്ടിക്കല്ല് – മേലേ മുണ്ടേരി റോഡ് നവീകരണം 45 ലക്ഷം, മൂത്തേടം പഞ്ചായത്തില്‍ മരംവെട്ടിച്ചാല്‍- കാരപ്പുറം റോഡ് നവീകരണം 45 ലക്ഷം, എടക്കര പഞ്ചായത്തില്‍ ഉപ്പട – ചെമ്പന്‍കൊല്ലി- പള്ളിപ്പടി റോഡ് നവീകരണം 25 ലക്ഷം എന്നിവയാണ് അനുവദിച്ചത്. തകര്‍ന്ന റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കും നവീകരണത്തിനുമാണ് പി.വി അന്‍വര്‍ എം.എല്‍.എ യുടെ നിര്‍ദേശം പരിഗണിച്ച് സര്‍ക്കാരിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചത്.
