മലപ്പുറം:നിലമ്പൂര്‍ ഒ.സി.കെ. പടി മുതല്‍ വെളിയംതോട് വരെയുള്ള ആറ് കിലോ മീറ്റർ  ദൂരത്തിനാണ് പുതുക്കിയ സമഗ്ര ഭരണാനുമതി ലഭിച്ചത്.
ഒ.സി.കെ.പടി മുതല്‍ മുക്കട്ട വരെയും മുക്കട്ട മുതല്‍ വെളിയംതോട് വരെയും  രണ്ട് ഘട്ടങ്ങളായാണ് നിലമ്പൂര്‍ ബൈപ്പാസ് നിര്‍മിക്കുന്നത്.
ഓ.സി.കെ.പടി മുതല്‍ മുക്കട്ട വരെ 4.3 കിലോ മീറ്ററും  മുക്കട്ട മുതല്‍ വെളിയംതോട് വരെ 2.7 കിലോ മീറ്ററുമാണ് ബൈപ്പാസിന്റെ നീളം.
ഇതുവരെ1.860 കിലോ മീറ്ററാണ് സ്ഥലം ഏറ്റെടുത്തത്. ഇതിനായി 35.2 കോടി രൂപ ചെലവഴിച്ചു. മുക്കട്ട വരെയുള്ള ബാക്കി ഭാഗം ഏറ്റെടുക്കുന്നതിന് ഇനിയും 33.365 കോടി രൂപ കൂടി വേണം. ഇതിനുളള തുക ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കാന്‍ ധനകാര്യ വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മുക്കട്ട വരെ റോഡ് നിര്‍മിക്കുന്നതിന് 21 കോടി രൂപയാണ് ചെലവഴിക്കുന്നത്.
രണ്ടാം ഘട്ടമായ മുക്കട്ട മുതല്‍ വെളിയംതോട് വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് 28 കോടി രൂപ കൂടി വേണ്ടി വരും. ഈ ഭാഗത്ത് റോഡ് നിര്‍മിക്കുന്നതിന് 12.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.  110 കെ.വി. ആയി ശേഷി വര്‍ധിപ്പിക്കുന്ന വൈദ്യുതിലൈനുകള്‍ മോണോപോള്‍ ആയി മാറ്റി സ്ഥാപിക്കുന്നതിന് ചെലവായി 7.383 കോടി രൂപ വേണ്ടി വരും. ഇതെല്ലാം ഉള്‍പ്പടെയുള്ള സമഗ്ര ഭരണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. തുടക്കത്തില്‍ 45 മീറ്ററും തുടര്‍ന്ന് 30 മീറ്ററുമാണ് നിര്‍ദിഷ്ട നിലമ്പൂര്‍ ബൈപ്പാസിന്റെ വീതി.  ‍
സര്ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2019-ലെ ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 20 കോടി രൂപ ഇതിനോടകം സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവഴിച്ചു. ശേഷിക്കുന്ന തുക അനുവദിക്കുന്നതിന്റെ മുന്നോടിയായാണ് ഇപ്പോള്‍ പുതുക്കിയ സമഗ്ര ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്.