സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ പദ്ധതികളും വിശദാംശങ്ങളും അടങ്ങിയ കൈപുസ്തകം തയ്യാറാക്കി പ്രിന്റ് ചെയ്ത് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും. ടെന്‍ഡര്‍ അന്ന് മൂന്ന് മണിക്ക് തുറക്കും. ടെന്‍ഡര്‍ തുക രണ്ട് ലക്ഷം രൂപയ്ക്ക് താഴെയാകണം. ടെന്‍ഡര്‍ ഫീസ് 472 രൂപ. ഇ.എം.ഡി 2000 രൂപ. ടെന്‍ഡര്‍ ഫോം കോര്‍പ്പറേഷന്റെ തിരുവനന്തപുരത്ത് പൂജപ്പുരയുള്ള ഹെഡ് ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.hpwc.gov.in. ഫോണ്‍: 0471-2347768, 347152, 7153, 7156.
