പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണപദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുണ്ട്. ബയോഇൻഫോർമാറ്റിക്‌സിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തരബിരുദവും നെറ്റ്/ഗേറ്റ്/ബിഇറ്റി/ബിഐഎൻസി എന്നിവയിൽ ഏതിലെങ്കിലുമുള്ള യോഗ്യതയും എംഎസ്സിപ്രോജക്റ്റ് വർക്കിലും ഗവേഷണ പ്രസിദ്ധീകരണത്തിലും ഉള്ള പരിചയവും ഉണ്ടായിരിക്കണം. പ്രായം 36 വയസ്സുവരെ. നിയമാനുസൃതമുള്ള വയസ്സിളവ് ബാധകം.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെപകർപ്പുകളും സഹിതം ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം-695 562 ഫെബ്രുവരി പത്തിന് രാവിലെ പത്തിന് കൂടിക്കാഴ്ചക്കായി ഹാജരാകണം. വിശദവിവരങ്ങൾക്ക്:www.jntbgri.res.in.