തിരുവനന്തപുരം: സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കുള്ള ജില്ലാതല പരിശീലനം തൈക്കാട് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍.എഫ്.ഒ സിദ്ധകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 150 പേര്‍ക്കാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുപരിശീലനം നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ബര്‍മാബ്രിഡ്ജ്, കമാന്‍ഡോ ബ്രിഡ്ജ്, ഗ്രൗണ്ട് മെഷീന്‍, റാഫ്റ്റ് എന്നിവയുടെ നിര്‍മ്മാണത്തിലും കമ്മ്യൂണിക്കേഷന്‍, പ്രഥമ ശുശ്രൂഷ, റാഫ്റ്റിംഗ് എന്നിവയിലും പരിശീലനം നല്‍കും.
ഫെബ്രുവരി 10 ന് നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ തൃശൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ അക്കാദമിയിലും ജില്ലാ ആസ്ഥാനങ്ങളിലുമായി 1,500 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ പങ്കെടുക്കും. അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി. യേശുദാസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍മാര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ചടങ്ങില്‍ സിവില്‍ ഡിഫന്‍സ് എസ്.ടി.ഒ കെ.എം ഷാജി അധ്യക്ഷത വഹിച്ചു.