പാലക്കാട്‌: തനത്, പാരമ്പര്യ കലകളുടെ നിലനില്പ്പിനും പ്രചാരണത്തിനുമായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ‘ഉത്സവം’ ജില്ലയില് ഫെബ്രുവരി 20 മുതല് 26 വരെ നടക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫെബ്രുവരി 20 ന് ഉദ്ഘാടനം ചെയ്യും. പാലക്കാട് രാപ്പാടി ഓപ്പണ് എയര് ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പൂജി പാര്ക്ക്, ഒ. വി വിജയന് സ്മാരകം, കുഞ്ചന് സ്മാരകം എന്നിങ്ങനെ നാലു വേദികളിലായാണ് പരിപാടികള് നടക്കുന്നത്.
പരിപാടിക്ക് മുന്നോടിയായി നടന്ന ആലോചനാ യോഗത്തില് എ.ഡി.എം ആര്.പി സുരേഷ് അധ്യക്ഷനായി. ഒ. വി വിജയന് സ്മാരകം സെക്രട്ടറി ടി ആര് അജയന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര് പി പി സുബൈര് കുട്ടി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, കുഞ്ചന് സ്മാരക സെക്രട്ടറി എ.കെ ചന്ദ്രന് കുട്ടി, കലാകാരന്മാരായ കെ. കലാധരന്, ശിവദാസന് തുടങ്ങിയവര് പങ്കെടുത്തു.