മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റിന്റെ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ബിരുദാനന്തര ബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/ ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാനമിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ഫെബ്രുവരി 11ന് വൈകുന്നേരം അഞ്ചിന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nregs.