തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പഞ്ചവത്സര എല്‍.എല്‍.ബി (ബി.എ. ലിറ്ററേച്ചര്‍) കോഴ്‌സില്‍ ഇംഗ്ലീഷ്  ഗസ്റ്റ് അധ്യാപകരുടെ രണ്ട് ഒഴിവുകളില്‍ 21ന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടത്തും. ഡി.ഡി. ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ എത്തണം.