തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,000 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് മുന്‍പ് സമര്‍പ്പിക്കണം. വിലാസം : സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, വഞ്ചിയൂര്‍, തിരുവനന്തപുരം. കൂടുതല്‍ വിവവരങ്ങള്‍ക്ക് 0471-2575013.