തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ പഞ്ചകർമ്മ വകുപ്പ്, പൂജപ്പുര, പഞ്ചകർമ്മ ഒ.പിയിൽ വിവിധ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭിക്കും.
25നും 65നും മധ്യേ പ്രായമുള്ള അമിതവണ്ണമുള്ള രോഗികൾക്കും (ഫോൺ: 8281954713, 9562264664) 25നും 50നും മധ്യേ പ്രായമുള്ളവർക്ക് പുരുഷ വന്ധ്യതയ്ക്കും (ഫോൺ: 8590299336, 8281828963) ചികിത്സ ലഭിക്കും. 20നും 60നും മധ്യേ പ്രായമുള്ള ഇന്ദ്രലുപ്ത (വട്ടത്തിൽ മുടി കൊഴിച്ചിൽ) രോഗികൾക്കും (ഫോൺ: 9037382743) 30നും 70നും മധ്യേ പ്രായമുള്ള പാർക്കിൻസൺസ് രോഗികൾക്കും (ഫോൺ: 7907620956, 9745923779) 20നും 70നും മധ്യേ പ്രായമുള്ള റുമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗികൾക്കും (ഫോൺ: 8281576763, 6282413736) ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ലഭ്യമാണ്. പഞ്ചകർമ്മ ഒ.പി.യിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കുമിടയിൽ എത്തണം.