ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിന് ഫലപ്രദമായ മാർഗം രോഗം പരത്തുന്ന ഈഡിസ് കൊതുകകളുടെ പ്രജനനം നിയന്ത്രിക്കുക എന്നതാണ്.  സ്വന്തം വീട്ടിലും പരിസരത്തും കൊതുക് വർധിക്കാൻ ഇടയുള്ള സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കണം.  മേയ് 16 ന് ഡെങ്കിനിവാരണ ദിനം ആചരിക്കും.  സംസ്ഥാന വ്യാപകമായി മേയ് 20 വരെ ഡെങ്കിനിവാരണ തീവ്രയജ്ഞ പരിപാടി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കും.

ബസ്സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ്, പൊതുസ്ഥലങ്ങൾ, പ്ലാന്റേഷൻ, വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, ആശുപത്രികൾ, അതിഥി തൊഴിലാളികളുടെ വാസസ്ഥലം, മലയോര മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് കൊണ്ടുള്ള ഊർജിത ശുചീകരണ കൊതുക് നിയന്ത്രണ നശീകരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടത്തും.

ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കും.  വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലും ശനിയാഴ്ച സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലും ഞായറാഴ്ച   വീടും പരിസരവും നിലവിൽ ഡ്രൈഡേ ആചരിക്കുന്നുണ്ട്.  വ്യാപാരി വ്യവസായ സംഘടനയേയും സാമൂഹ്യ സന്നദ്ധ സംഘടനകളേയും റസിഡന്റ്‌സ് അസോസിയേഷൻ, മറ്റ് സമുദായ സംഘടനകളുടെയും  കൂട്ടായ സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുക.