തൃശ്ശൂർ: ഊർജ്ജ കേരള മിഷനിലെ സുപ്രധാന പദ്ധതിയായ “സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് തുടക്കമായി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നടപ്പാക്കുന്ന സൗര പുരപ്പുറ സൗരോർജ്ജ പദ്ധതി തിരുവില്വാമല സെക്ഷൻ തല ഉദ്ഘാടനം തിരുവില്വാമല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുകുമാരൻ നിർവ്വഹിച്ചു. ഗാർഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കിൽ സോളാർ നിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. wss.kseb.in എന്ന വെബ്സൈറ്റ് വഴിയോ, കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസുകളിലോ രജിസ്റ്റർ ചെയ്യാം. ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.