കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറക്ടർ ഓഫ് കോളേജിയേറ്റ് എഡ്യുക്കേഷണൽ ഇന്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ബിരുദധാരികളായ യുവതീയുവാക്കളിൽ നിന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികാസത്തിനും ഉന്നമനത്തിനും സഹായകമായ നവീന ആശയങ്ങൾ ക്ഷണിച്ചുകൊള്ളുന്നു.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് മുതൽ ആറ് മാസത്തെ ഇന്റേൺഷിപ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നൽകും. താൽപര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനായി അവർക്ക് ചെയ്യാൻ കഴിയുന്ന സേവനങ്ങളെ കുറിച്ചുള്ള ഒരു ലഘു വിവരണവും മാർച്ച് എട്ടിന് മുൻപ്  colledn2020@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.