കാസർഗോഡ്: പടന്നക്കാട് നമ്പ്യാർക്കൽ റിവർവ്യൂ പാർക്ക് നിർമ്മാണോദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.13 കോടി രൂപ ചെലവിലാണ് റിവർവ്യൂ പാർക്ക് നിർമ്മിക്കുന്നത്. നമ്പ്യാർക്കൽ അണക്കെട്ട് പരിസരത്ത് നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, കാഞ്ഞങ്ങാട് സബ് കളക്ടർ ഡി.ആർ. മേഘശ്രീ, മുൻ ചെയർമാൻ വി.വി. രമേശൻ, വാർഡ് കൗൺസിലർ ഹസീന റസാഖ്, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ പി.ടി. സഞ്ജീവ് എന്നിവർ സംസാരിച്ചു. കാസർകോട് വികസന പാക്കേജ് സ്‌പെഷൽ ഓഫീസർ ഇ.പി. രാജ്‌മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആൻറണി നന്ദിയും പറഞ്ഞു.