കൊല്ലം: ജില്ലയില് ഇന്ന് 334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 254 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും, സമ്പര്‍ക്കം വഴി 330 പേര്‍ക്കും, മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 73 പേര്‍ക്കാണ് രോഗബാധ. മതിലില്‍, തേവള്ളി ഭാഗങ്ങളില്‍ അഞ്ചുവീതവും ലക്ഷ്മിനട, തിരുമുല്ലാവാരം, കാവനാട് പ്രദേശങ്ങളില്‍ നാലുവീതവും തങ്കശ്ശേരി, ഉഷസ് നഗര്‍, തട്ടാമല, നേതാജി നഗര്‍, ശാന്തി നഗര്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-അഞ്ച്, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍.
ഗ്രാമപഞ്ചായത്തുകളില്‍ കുന്നത്തൂര്‍-14, അഞ്ചല്‍-13, തലവൂര്‍, ചവറ ഭാഗങ്ങളില്‍ 11 വീതവും പെരിനാട്, കരീപ്ര, തൃക്കോവില്‍വട്ടം എന്നിവിടങ്ങളില്‍ 10 വീതവും ചാത്തന്നൂര്‍, ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ ഒന്‍പതുവീതവും ചടയമംഗലം, കൊറ്റങ്കര ഭാഗങ്ങളില്‍ എട്ടുവീതവും പൂതക്കുളം, പന്മന, തേവലക്കര, പത്തനാപുരം പ്രദേശങ്ങളില്‍ ഏഴുവീതവും പേരയം, പിറവന്തൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ ആറുവീതവും പനയം, ഈസ്റ്റ് കല്ലട ഭാഗങ്ങളില്‍ അഞ്ചുവീതവും ശൂരനാട് നോര്‍ത്ത്, ശാസ്താംകോട്ട, തൃക്കരുവ പ്രദേശങ്ങളില്‍ നാലുവീതവും ശൂരനാട് സൗത്ത്, വെളിയം, വെട്ടിക്കവല, വിളക്കുടി, മയ്യനാട്, മണ്‍ട്രോതുരുത്ത്, കുളത്തൂപ്പുഴ, കുണ്ടറ, കല്ലുവാതുക്കല്‍, ഏരൂര്‍, എഴുകോണ്‍, ആര്യങ്കാവ്, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
