ജില്ലാ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അമ്പതു ലക്ഷം രൂപ ചിലവില്‍, കേണിച്ചിറയില്‍ നിര്‍മ്മിക്കുന്ന യുവപ്രതിഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി തറക്കല്ലിട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സണ്‍ കെ.മിനി, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ബി. ശിവന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അഡ്വ. ഓ.ആര്‍. രഘു ,ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ എന്‍.പി. വേണുഗോപാലന്‍, ദേവസ്യ മാസ്റ്റര്‍ , എം.പി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
