ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനം പരിചയപ്പെടുത്തി. വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. ജില്ലയിൽ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എം ത്രീ വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനവും സുരക്ഷയും മനസിലാക്കി നൽകുന്നതിന്റെ ഭാഗമായി മോക്ക് പോളും സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പരിശീലകരായ പി.എ. സജീവ് കുമാർ, എം.എസ്. നിയാസ്, ആർ. സുനിൽ എന്നിവർ ക്ലാസെടുത്തു.