തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 11 സെക്ടറല്‍ മജിസ്ട്രേറ്റമാരെക്കൂടി നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവരുടെ ഏകോപനത്തിനായി ഒരു നോഡല്‍ ഓഫീസറെയും നിയമിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളിലെ ജനങ്ങള്‍ സാമൂഹിക അകലം, കൂട്ടം കൂടല്‍, മാസ്‌ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഉറപ്പുവരുത്തും. കടകളിലും മാര്‍ക്കറ്റുകളിലും സംഘം പ്രത്യേക നിരീക്ഷണം നടത്തും. ക്വാറന്റൈന്‍, റിവേഴ്സ് ക്വാറന്റൈന്‍, ഐസൊലേഷന്‍ എന്നിവയും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഉറപ്പുവരുത്തും.